ബിഎസ്എന്‍എല്‍ റോമിംഗ് സൗജന്യ കാലാവധി നീട്ടി

Posted on: June 16, 2016 2:19 pm | Last updated: June 16, 2016 at 2:19 pm

BSNL_9ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ നല്‍കുന്ന സൗജന്യ റോമിംഗ് ആനുകൂല്യത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതിപ്രകാരം നിലവില്‍ ഇന്ത്യയില്‍ എവിടെയും സൗജന്യമായി ലഭിക്കുന്ന റോമിംഗ് സൗകര്യമാണ് ഇപ്പോള്‍ നീട്ടുന്നതെന്ന് കസ്റ്റമര്‍ മൊബിലിറ്റി ഡയറക്ടര്‍ ആര്‍കെ മിത്തല്‍ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് നിരവധി ഉപഭോക്താക്കര്‍ ബിഎസ്എന്‍എല്‍ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയതാണ് തീരുമാനത്തിന് പിറകിലെന്നും സ്വകാര്യ സേവനദാതാക്കളെ അപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബിഎസ്എന്‍എല്ലിന് വളര്‍ച്ചാനിരക്ക് കൂടിയെന്നും അദ്ദേഹം പറഞ്ഞു.