ജിഷവധം: ഡിഎന്‍എ ഫലം വന്നു; കൊലയാളി അമിയൂര്‍ തന്നെ

Posted on: June 16, 2016 12:03 pm | Last updated: June 16, 2016 at 9:38 pm

Chemist hands holding test tubes, DNA helix model background

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച പ്രതിയുടെ മൂന്ന് ഡിഎന്‍എ സാമ്പിളുകളും ഒന്നാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദിവസം മുമ്പാണ് അസം സ്വദേശിയായ അമിയൂറിനെ പാലക്കാട് അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് പ്രതി ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ശാസ്ത്രീയമായ സ്ഥിരീകരണത്തിനാണ് ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്കയച്ചത്.