Connect with us

National

സിഖുകാരുടെ പ്രതിഷേധം: കമല്‍നാഥ് പിന്‍മാറി

Published

|

Last Updated

ന്യൂഡല്‍ഹി: സിഖുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഒഴിഞ്ഞു. 1984ലെ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന വിവാദത്തെതുടര്‍ന്നാണ് ചുമതല ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കുറച്ചു ദിവസമായി തുടരുന്ന വിവാദത്തില്‍ അതിയായ വേദനയുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

സിഖ് കലാപം അന്വേഷിച്ച നാനാവതി കമീഷന്‍ തന്നെ പൂര്‍ണമായും കുറ്റമുക്തനാക്കിയിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് നേരത്തേ നടന്ന ചര്‍ച്ചയില്‍ അകാലി നേതാവ് സുഖ്ബീര്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥിനെ ചുമതല ഏല്‍പിച്ചതിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുമാണ് വിമര്‍ശവുമായി രംഗത്തത്തെിയത്.

Latest