Connect with us

Kozhikode

ഷിബിന്‍ വധക്കേസ്: കോടതി ഉത്തരവിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ

Published

|

Last Updated

കോഴിക്കോട്: തുണേരി ഷിബിന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.
കോടതി ഉത്തരവിനെതിരെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ വരെ രൂക്ഷമായ വിമര്‍ശനമണ് ആഴിച്ചുവിട്ടത്. കോടതി ഉത്തരവിനെ അനുകൂലിച്ച് ലീഗ് അണികള്‍ രംഗത്തെത്തുകയും ഇതിന് മുന്നറിയിപ്പും വെല്ലുവളികളുമായി മറുവിഭാഗവും രംഗത്തെത്തുകയായിരുന്നു.
ബൂര്‍ഷ്വാ കോടതി തുലയട്ടെ എന്നാണ് മുന്‍ കുറ്റിയാടി എം എല്‍ എയും സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയുമായ കെ കെ ലതിക ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളുണ്ടായി. ഇതില്‍ പലതിനും കളിയാക്കലിന്റെയും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു.
ശാസ്ത്രീയമായ എല്ലാ തെളിവുകളുണ്ടായിട്ടും 66 സാക്ഷി മൊഴികളും 151 രേഖകളും 55 തൊണ്ടിമുതലുകളും, എന്നിട്ടും 17 പ്രതികളെയും വെറുതെ വിട്ടത് എന്തേ? എന്ന് ജില്ലയിലെ മറ്റൊരു പ്രമുഖ സി പി എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. കോടതി ഏകപക്ഷീയമായി പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിക്കളഞ്ഞതന്തേ ?. സച്ചിദാനന്ദന്റെ തന്റെ കവിതയില്‍ ചോദിച്ചത് പോലെ പോറ്റിയുടെ കോടതിയില്‍ നിന്ന് പുലയന് നീതി ലഭിക്കില്ലെന്ന് തന്നെയാണോ എന്നും കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി ദുഃഖകരമാണെന്ന് ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രോസിക്യൂഷന്റെ സമീപനം പ്രതിഷേധാര്‍ഹമായിരുന്നു. തെളിവുകള്‍ വേണ്ടവിധം ഹാജരാക്കാന്‍ അവര്‍ക്കായില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അടങ്ങിയ നിരവധി ചോദ്യങ്ങളും റിയാസ് ഉന്നയിച്ചു.
കോടതിയെ വിധിയെ തുടര്‍ന്ന് ഏറെ വൈകാരികവും പ്രകോപനപരമായ അഭിപ്രായങ്ങളാണ് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായത്.
കേസില്‍ നിയമ വഴിക്ക് ഏതറ്റം വരെ പോയിട്ടാണെങ്കിലും യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുമെന്ന തരത്തിലും പ്രതികരണങ്ങളുണ്ടായി.

Latest