ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസ് നിയമസഭയിലേക്ക്

Posted on: June 16, 2016 9:58 am | Last updated: June 16, 2016 at 12:10 pm
SHARE

john fernandesതോപ്പുംപടി: കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ജോണ്‍ ഫെര്‍ണാണ്ടസിനെ നിയോഗിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഗവര്‍ണറുടെ വിജ്ഞാപനം ഉടനുണ്ടാകും.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, കേന്ദ്ര കമ്മിറ്റിയംഗം, സിപിഎം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം, കോച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ ജോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-2001 ഇടത് മുന്നണി സര്‍ക്കാറിന്റെ കാലത്തും ഇദ്ദേഹം നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here