ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

Posted on: June 16, 2016 9:40 am | Last updated: June 16, 2016 at 12:10 pm
SHARE

RSSപാലക്കാട്: ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരക് വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. വിഷ്ണു അടക്കം മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പിലാണ് സംഭവം നടന്നത്. ചെര്‍പ്പുളശ്ശേരി നെല്ലായിയിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്.

അക്രമത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവ ദിവസം തന്നെ ജില്ലാ പ്രചാരകന്‍ വിഷ്ണുവിനെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ വിഷ്ണു രണ്ടുവര്‍ഷമായി പാലക്കാട് പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here