Connect with us

Malappuram

സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം വോട്ട് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം

Published

|

Last Updated

വേങ്ങര: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള ജനാധിപത്യ തിരഞ്ഞെടുപ്പ് രീതിയും പ്രവര്‍ത്തന സംവിധാനവും ഇനി വേങ്ങര അല്‍ ഇഹ്‌സാന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതുമയല്ല. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് അവര്‍ ഇത്തവണയും തങ്ങളുടെ സ്‌കൂള്‍ പാര്‍ലമെന്റ് മെമ്പര്‍മാരെ തിരഞ്ഞെടുത്തു.
ഇന്നലെ സ്‌കൂളില്‍ നടന്ന വോട്ടെടുപ്പിലാണ് യന്ത്രവത്കൃത വേട്ടിംഗ് രീതി മുഖേനെ വിദ്യാര്‍ഥികള്‍ വോട്ടു ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അല്‍ ഇഹ്‌സാനില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നത്. സ്‌കൂളിലെ അധ്യാപകര്‍ നിര്‍മിച്ച തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറും വോട്ടിംഗ് മെഷീനും കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ സ്‌കൂള്‍ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നു. ഇത്തവണ “നോട്ട”യും വോട്ടിംഗ് മെഷീനില്‍ ഇടം പിടിച്ചിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതു തിരഞ്ഞെടുപ്പില്‍ നോട്ടയുടെ പ്രാധാന്യം വിലയിരുത്താന്‍ കഴിഞ്ഞു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 95% പോളിംഗ് രേഖപ്പെടുത്തി. വേട്ടെണ്ണല്‍ ഇന്ന് രാവിലെ 10 മണിക്ക് പ്രത്യേകം സംവിധാനം ചെയ്ത ഡിസ്‌പ്ലേ സിസ്റ്റം ഉപയോഗിച്ച് ക്യാമ്പസില്‍ വെച്ച് നടക്കും.
നാളെ രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ തിരെഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാര്‍ലമെന്റ് നിലവില്‍ വരികയും ചെയ്യും. തിരഞ്ഞെടുക്കുന്ന മെമ്പര്‍മാര്‍ക്ക് വിവിധ “വകുപ്പു”കള്‍ പാര്‍ലമെന്റ് ആദ്യ യോഗത്തില്‍ തീരുമാനിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍ പി, വൈ. പ്രിന്‍സിപ്പല്‍ അബൂത്വാഹിര്‍, അധ്യാപകരായ മുഹമ്മദ് ഫാരിസ് പി വി, സുബൈര്‍ ചിറയില്‍, അയ്യൂബ്, അന്‍വര്‍ ശാഫി, ജുനൈദ്, ഷിജിത്ത്, ഹബീബ എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest