വിടപറഞ്ഞത് മര്‍കസില്‍ നിറഞ്ഞു നിന്ന യുവ പണ്ഡിതന്‍

Posted on: June 16, 2016 12:34 am | Last updated: June 16, 2016 at 12:34 am
SHARE

saqafiകാരന്തൂര്‍: മര്‍കസില്‍ കഴിഞ്ഞ രണ്ട് വര്‍ഷം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹ്‌സിന്‍ സഖാഫിയുടെ ആകസ്മിക വിയോഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി. മലപ്പുറം ചെറിയമുണ്ടം സ്വദേശിയായ മുഹ്‌സിന്‍ സഖാഫി ഒരാഴ്ച മുമ്പ് നടന്ന ബൈക്ക് അപകടത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം അര്‍ധ രാത്രി മരണം വരിച്ചത്. സദാ പുഞ്ചിരിയുമായി മര്‍കസ് ക്യാമ്പസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. മര്‍കസില്‍ അവസാനം നടന്ന ഖത്മുല്‍ ബുഖാരി സമ്മേളനത്തില്‍ സ്റ്റേജും മൈക്കും പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉറക്കൊഴിച്ചും മുഹ്‌സിന്‍ സജീവമായിരുന്നു. ഈ വര്‍ഷമാണ് സഖാഫിയായി പുറത്തിറങ്ങിയത്. റമസാന്‍ ആദ്യത്തില്‍ മര്‍കസിന്റെ ധന ശേഖരണാര്‍ത്ഥം സുഹൃത്തുക്കളോടൊപ്പം മുംബൈയില്‍ പോകാന്‍ ഒരുക്കം നടത്തുന്നിനിടെയാണ് അപകടത്തില്‍ പെട്ടത്.
നാട്ടില്‍ എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനായ മുഹ്‌സിന്റെ മരണ വാര്‍ത്തയറിഞ്ഞു നൂറുകണക്കിനു മുതഅല്ലിമുകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വസതിയില്‍ എത്തിയിരുന്നു.മുഹ്‌സിന്‍ സഖാഫിയുടെ പരലോക ജീവിതം സന്തോഷമാകാന്‍ പ്രാര്‍ഥിക്കാനും പള്ളികളില്‍ മയ്യിത്ത് നിസ്‌കരിക്കാനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യാര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here