Connect with us

National

വിവരം തരാം, ആദ്യം ഇന്ത്യക്കാരനെന്ന് തെളിയിക്കൂ: ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി ലഭിക്കണമെങ്കില്‍ ആദ്യം സ്വയം ഇന്ത്യന്‍ പൗരനാണെന്നതിന് തെളിവ് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ സമിതിയുടെ വിവരങ്ങള്‍ തേടി ആര്‍ ടി ഐ അപേക്ഷ നല്‍കിയ ആളോടാണ് ആഭ്യന്തര വകുപ്പ് വിചിത്രമായ തെളിവ് ആവശ്യപ്പെട്ടത്.
ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബി കെ പ്രസാദ് ആണ് ഏകാംഗ പാനല്‍. പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പ്രസാദിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഫയല്‍ കുറിപ്പുകളുമാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്. വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യം താങ്കള്‍ ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കുന്ന രേഖ കൂടി നല്‍കണം എന്നായിരുന്നു അപേക്ഷകനുള്ള മന്ത്രാലയത്തിന്റെ മറുപടി.
2005ലെ വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ പൗരന് മാത്രമേ വിവരങ്ങള്‍ തേടാനാകുകയുള്ളൂ. സാധാരണഗതിയില്‍ വിവരാവകാശ അപേക്ഷക്കൊപ്പം പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അപേക്ഷകന്റെ പൗരത്വത്തെക്കുറിച്ച് സംശയം തോന്നുന്ന അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രേഖ ആവശ്യപ്പെടാറുള്ളൂ. വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെടുത്താനും നിയമത്തിന്റെ സുതാര്യത ഇല്ലാതാക്കാനുമുള്ള നീക്കമാണിതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അജയ് ദുബെ പറഞ്ഞു.

---- facebook comment plugin here -----

Latest