വിശുദ്ധ കഅബയുടെ വാതിലിനും മഖാമു ഇബ്രാഹീമിനും പുതിയ മുഖം വരുന്നു

Posted on: June 15, 2016 8:37 pm | Last updated: June 15, 2016 at 8:37 pm
SHARE

70e97c3b-8a57-4d16-8562-0216f5c2c889മക്ക: വിശുദ്ധ കഅബയുടെ വാതിലിനും മഖാമു ഇബ്രാഹീമിനും പുതിയ ഡിസൈന്‍ ചെയ്യാന്‍ രാജാവ് നിര്‍ദ്ദേശിച്ചു .

റിഡിസൈന്‍ ജോലികളുടെ ഉത്തരവാദിത്വം ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസിനായിരിക്കും.
ഇസ്ലാമിക വാസ്തു ശില്പ ശൈലിയോട് യോജിക്കുന്ന രീതിയിലായിരിക്കും പുതിയ രൂപകല്‍പ്പന നടത്തുക.

നേരത്തെ ഖാലിദ് രാജാവിന്റെ കാലത്താണ് അവസാനമായി കഅബയുടെ വാതില്‍ നവീകരണം നടത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുംബ് കഅബയുടെ ഉടയാടയായ കിസ്‌വ നിലത്തുറപ്പിക്കുന്നതിനുള്ള ഗോള്‍ഡന്‍ റിങ്ങുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here