മേഘാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

Posted on: June 15, 2016 8:52 pm | Last updated: June 15, 2016 at 8:53 pm
SHARE

meghalayaഷില്ലോംഗ്: മേഘാലയയില്‍ ബസ് കൊക്കയിലേക്ക് റിഞ്ഞ് 30 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മേഘാലയിലെ ഉള്‍ഗ്രാമമായ സോനാപൂരില്‍ ചൊവ്വാഴ്ച്ച രാത്രി 9.45നാണ് അപകടമുണ്ടായത്. അസമിലെ സില്‍ചാറില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ മോശമായി ബാധിച്ചു. സ്ഥിരമായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാകുന്ന സ്ഥലമാണിത്. പ്രദേശവാസികള്‍ക്കും പോലീസിനുമൊപ്പം ബിഎസ്എഫ് ജവാന്‍മാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here