Connect with us

Gulf

അല്‍ ശമാല്‍ പാര്‍ക്കുകളില്‍ സൗരോര്‍ജ മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍

Published

|

Last Updated

ഖത്വര്‍ഗ്യാസ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ അഅ്‌സം അബ്ദുല്‍ അസീസ് അല്‍ മന്നാഇ അല്‍ ശമാല്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് ജുമുഅ ജാസിം അല്‍ മന്നാഇക്ക് ഉപഹാരം കൈമാറുന്നു

ദോഹ: അല്‍ ശമാലിലെ മൂന്ന് പബ്ലിക് പാര്‍ക്കുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് സോളാര്‍ സ്റ്റേഷനുകള്‍ ഉടന്‍ ലഭ്യമാകും. മേഖലയിലെ രണ്ട് ബീച്ചുകളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളും സ്ഥാപിക്കും.
അല്‍ റുവൈസ്, അല്‍ സിനാന്‍, അബു ദാലൂഫ് പബ്ലിക് പാര്‍ക്കുകളില്‍ പത്ത് സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അല്‍ ദാലൂഫ്, അല്‍ റുവൈസ് ബീച്ചുകളില്‍ 34 സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും. സോളാര്‍ മള്‍ട്ടി ഫംഗ്ഷന്‍ ചാര്‍ജിംഗ് ട്രീ എന്നറിയപ്പെടുന്ന മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനില്‍ തുടര്‍ച്ചായി എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വിളക്കുകാലുകളും ഉണ്ടാകും. സൗരോര്‍ജ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ കമ്യൂനിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാ (ആര്‍ എല്‍ ഐ സി- കോപ്)മിന്റെ സഹായവുമുണ്ട്. ആര്‍ എല്‍ ഐ സി കോപിന് വേണ്ടി ഖത്വര്‍ ഗ്യാസ് ആണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഖത്വര്‍ പെട്രോളിയം, ഖത്വര്‍ ഗ്യാസ്, റാസ്ഗ്യാസ്, അല്‍ ഖലീജ് ഗ്യാസ്, ഡോള്‍ഫിന്‍ എനര്‍ജി, പേള്‍ ജി ടി എല്‍, ഒറിക്‌സ് ജി ടി എല്‍ എന്നീ ഏഴ് മുന്‍നിര കമ്പനികള്‍ സ്ഥാപിച്ചതാണ് ആര്‍ എല്‍ ഐ സി- കോപ്.

---- facebook comment plugin here -----

Latest