Connect with us

International

ഇസ്‌റാഈല്‍ വെസ്റ്റ് ബാങ്കിലേക്കുള്ള ജലവിതരണം നിര്‍ത്തി

Published

|

Last Updated

ജറുസലേം: ശക്തമായ ചൂടില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഇരട്ട പ്രവഹരമേല്‍പ്പിച്ച് വെസ്റ്റ്ബാങ്കിലേക്കുള്ള കുടിവെള്ള വിതരണം ഇസ്‌റാഈല്‍ നിര്‍ത്തി. ജെനിന്‍, നാബ്ലസ്, സല്‍ഫിത്ത് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ജലവിതരണമാണ് നിര്‍ത്തിയത്. വിശുദ്ധ റമസാന്‍ കൂടി ആയതോടെ ജലം കിട്ടാതെ ഇവിടങ്ങളില്‍ ആയിരങ്ങള്‍ വലയുകയാണ്. ഒരു മുന്നറിയിപ്പും കൂടാതെയാണ് ഇസ്‌റാഈലിന്റെ ക്രൂരത.

മെക്കറോത്ത് എന്ന ഇസ്‌റാഈല്‍ കമ്പനിയാണ് ഇവിടേക്ക് ജലവിതരണം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ ജലവിതരണം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ചില ഗ്രാമപ്രദേശങ്ങളില്‍ 40 ദിവസത്തിലേറെയായി ജലം ലഭിച്ചിട്ടെന്ന് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജലം കിട്ടാതായതോടെ മറ്റു പ സ്ഥലങ്ങളില്‍ നിന്നും വിലകൊടുത്ത് വെള്ളം കൊണ്ടുവന്നാണ് വെസ്റ്റ് ബാങ്കുകാര്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

ഒരു ശരാശരി മനുഷ്യന് ഒരുദിവസം ഏഴര ലിറ്റര്‍ ജലം വേണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഈ സ്ഥിതിയില്‍ രണ്ട് ലിറ്റര്‍ വെള്ളം പോലും ലഭിക്കാതെ ദുരിം പേറുകയാണ് ഫലസ്തീനികള്‍.

Latest