ബുള്ളറ്റിന് സൗജന്യ റോഡ്‌സൈഡ്‌ അസിസ്റ്റന്റ്

Posted on: June 15, 2016 8:22 pm | Last updated: June 17, 2016 at 12:29 pm
SHARE

enfieldഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ റോഡ്‌സൈസ് അസിസ്റ്റന്‍ സര്‍വീസുമായി റോയല്‍ എന്‍ഫീല്‍ഡ്. യാത്രക്കിടയില്‍ ഇനി ബുള്ളറ്റ് പണിമുടക്കിയാലും പ്രശ്‌നമില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ റോഡ് സൈഡ് അസിസ്റ്റന്‍സ് സംഘം ഉടനടി സഹായവുമായെത്തും. മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ തകരാറുണ്ടായാല്‍ മാത്രമല്ല അപകടം സംഭവിക്കുക, ഇന്ധനം തീര്‍ന്നുപോകുക, ടയര്‍ പഞ്ചറാകുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിലും റോഡ്‌സൈസ് അസിസ്റ്റന്റ് ലഭിക്കും.

സര്‍വീസ് സെന്ററുമായി 100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ടെങ്കില്‍ വണ്ടിയില്‍ കയറ്റി ബുള്ളറ്റ് കൊണ്ടുപോകുന്നതിന് പണം നല്‍കേണ്ടി വരും. അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ബുള്ളറ്റുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ റോഡ് സൈസ് അസിസ്റ്റന്‍സ് സര്‍വീസ് ലഭ്യമല്ല. റോഡ് സൈസ് അസിസ്റ്റന്‍സ് സര്‍വീസ് ലഭിക്കാന്‍ വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍: 1800-2100-007.

LEAVE A REPLY

Please enter your comment!
Please enter your name here