കോഴ വാഗ്ദാനം: ജഡ്ജിയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി

Posted on: June 15, 2016 8:05 pm | Last updated: June 16, 2016 at 8:50 am
SHARE

KT Shankaranകൊച്ചി: സ്വര്‍ണകടത്ത് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി കെടി ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ജഡ്ജിയുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി. ഹൈക്കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് വിജിലന്‍സ് അനുമതി തേടിയിരിക്കുന്നത്.

ജൂണ്‍ ആറിനാണ് സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ പറഞ്ഞത്. കേസില്‍ അനുകൂല വിധി പറയാന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടതിനാലായിരുന്നു പിന്‍മാറ്റം. കോഴ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥിതിക്ക് താന്‍ കേസ് പരിഗണിക്കുന്നത് ധാര്‍മ്മികതക്ക് യോജിച്ചതല്ലെന്ന് പറഞ്ഞാണ് അദ്ദേഹം പിന്‍മാറിയത്.

ജസ്റ്റിസ് ശങ്കരന്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടേയും രജിസ്റ്റര്‍ ജനറലിന്റേയും മൊഴി നേരത്തെ വിജിലന്‍സ് എസ്പി രേഖപ്പെടുത്തിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് തനിക്ക് കോഴ വാഗ്ദാനം ലഭിച്ചതെന്ന് ജഡ്ജി പറഞ്ഞതായി ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here