Connect with us

National

അസോസിയേറ്റഡ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: എസ്ബിടി ഉള്‍പ്പടെ ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റഡ് ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.

ആഗോളതലത്തില്‍ വന്‍കിട ബാങ്കുകളുമായി മത്സരിക്കുന്നതിന് സ്‌റ്റേറ്റ് ബാങ്കിനെ പര്യാപ്തമാക്കുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലയനം പൂര്‍ത്തിയായാല്‍ ലോകത്തെ 10 മുന്‍നിര ബാങ്കുകളിലൊന്നായി എസ്ബിഐ മാറും. അനുബന്ധ ബാങ്കുകളെ ഏറ്റെടുക്കുന്നതിലൂടെ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും.

Latest