വിവാദ തൊഴില്‍ നിയമം: ഫ്രാന്‍സില്‍ വ്യാപക പ്രക്ഷോഭം; രൂക്ഷ ഏറ്റുമുട്ടല്‍

Posted on: June 15, 2016 9:56 am | Last updated: June 15, 2016 at 9:56 am

franceപാരീസ്: തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ വ്യാപക പ്രക്ഷോഭം. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ ഈഫല്‍ ടവറില്‍ സംഗമിച്ചു. തൊഴിലാളികളുടെ സമരം മൂലം ടൂറിസം മേഖലയടക്കം പാരീസിലെ പ്രധാന തൊഴില്‍ മേഖലകളെയെല്ലാം സമരം ബാധിച്ചു. പോലീസും മുഖം മൂടി ധരിച്ചെത്തിയ പ്രക്ഷോഭകരും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭകരില്‍ നൂറോളം പേര്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ വൈകാരികമായിരിക്കുകയാണെന്നും സമരത്തിന്റെ പ്രധാന ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും സി ജി ടി തൊഴിലാളി യൂനിയന്‍ വക്താക്കള്‍ അറിയിച്ചു. പോലീസിന്റെ അടിച്ചമര്‍ത്തല്‍ കൊണ്ട് പ്രക്ഷോഭകരെ തളര്‍ത്താന്‍ സാധിക്കില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പാരീസിന്റെ വിദൂര ദിക്കിലെ തൊഴിലാളികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ ചെറുതും വലുതമായ തൊഴിലാളി പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പുതിയ തൊഴില്‍ നിയമം പിന്‍വലിക്കുന്നത് വരെ സമരം ചെയ്യുകയെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളി സംഘടന.
ഇന്നലത്തെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 700 ബസുകളിലാണ് തൊഴിലാളികള്‍ പാരീസിലേക്ക് എത്തിച്ചേര്‍ന്നത്. പ്രക്ഷോഭകരിലെ അക്രമാസക്തരായ മുഖമൂടി ധാരികള്‍ക്ക് പാരീസില്‍ പ്രവേശിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമരം അക്രമാസക്തമാക്കുന്നതില്‍ ഇത്തരക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് ആരോപിക്കുന്നു.
സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഒറ്റക്കെട്ടായാണ് സമരമുഖത്ത് അണിനിരക്കുന്നത്. ഇരുമേഖലകളിലേയും തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ സര്‍ക്കാര്‍ നയമെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. റെയില്‍ മേഖലയടക്കമുള്ള ഗതാഗത മേഖലകളെയാകും സമരം കൂടുതല