ബ്രസീല്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദുംഗയെ പുറത്താക്കി

Posted on: June 15, 2016 9:13 am | Last updated: June 15, 2016 at 9:13 am
SHARE

dungaബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദുംഗയെ പുറത്താക്കി. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ ബ്രസീല്‍ ടീം പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുംഗയെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനൊടുവില്‍ വിവാദ ഗോളിലൂടെയാണ് പെറു ബ്രസീലിനെ ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് തകര്‍ത്തത്. പെറുവിന്റെ വിജയത്തിനിടയാക്കിയ ഗോള്‍ പെറു സ്‌െ്രെടക്കറായ റൗള്‍ റുയിഡിയാസിന്റെ കയ്യില്‍ തട്ടിയതിനു ശേഷമാണ് ഗോള്‍ പോസ്;റ്റിലേക്ക് കയറിയതെന്നാണ് ആരോപണം.