ദുര്‍മന്ത്രവാദം ആരോപിച്ച് സ്ത്രീയെ കഴുത്തറുത്ത് കൊന്നു

Posted on: June 15, 2016 5:02 am | Last updated: June 15, 2016 at 1:02 am
SHARE

murder21കോബ്ര: ദുര്‍മന്ത്രവാദം ആരോപിച്ച് നാല്‍പ്പത്തിയഞ്ചുകാരിയായ സ്ത്രീയെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകന്‍ ഉദയ് ദോന്ദ് (28) ഒളിവിലാണ്. ചത്തീസ്ഗഢില്‍ കോബ്രാ ജില്ലയിലെ ജല്‍കെ ഗ്രാമത്തിലാണ് സംഭവം.
തനിക്കും മാതാവിനും കൂടെക്കൂടെ അസുഖം വരുന്നത് മാതൃസഹോദരിയായ ബുധന്‍ ബായിയുടെ ദുര്‍മന്ത്രവാദം കാരണമാണെന്ന് ആരോപിച്ചായിരുന്നു ഉദയ് ദോന്ദ് കൊല നടത്തിയതെന്ന് പോലീസ് ഓഫീസര്‍ സഞ്ജയ് മഹാദേവ് പറഞ്ഞു.
ബുധന്‍ ബായിയുടെ വീട്ടില്‍ കോടാലിയുമായി എത്തിയ ഉദയ് അവരെ മര്‍ദിച്ചു. ഇതിനിടെ വീട്ടില്‍ നിന്ന് ഇറങ്ങി വയലിലേക്കോടിയ ബുധന്‍ ബായിയെ പിന്നാലെയെത്തിയ ഉദയ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here