അനുഷ്ഠാനത്തിനിടെ തീക്കനലില്‍ വീണ് കുട്ടിക്ക് പൊള്ളല്‍

Posted on: June 15, 2016 5:00 am | Last updated: June 15, 2016 at 1:01 am

jalandhar-boy-embers-afp_650x400_41465883568ജലന്ധര്‍: ആചാരം അനുഷ്ഠിക്കുന്നതിനിടെ പിതാവിന്റെ കൈകളില്‍ നിന്ന് തീക്കനലിലേക്ക് ഊര്‍ന്നുവീണ ആറ് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബിലെ ജലന്ധറില്‍ കാസി മന്ദിയില്‍ മതാനുഷ്ഠാന ചടങ്ങുകള്‍ക്കിടെയായിരുന്നു ദാരുണ സംഭവം.
വിശ്വാസത്തിന്റെ പേരില്‍ തീക്കനലിലൂടെ നടക്കവെ പിതാവിന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ മകന്‍ കാര്‍ത്തിക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിനും ശരീരത്തില്‍ പൊള്ളലുണ്ട്.