Connect with us

Kerala

സംസ്ഥാനത്തിന് കൂടുതല്‍ അരി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ബി പി എല്‍ / എ പി എല്‍ കാറ്റഗറിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് എ പി എല്‍ / ബി പി എല്‍ നിരക്കില്‍ അരി, ഗോതമ്പ് എന്നിവ ലഭ്യമാക്കുന്നതിനായി കേരളത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഡ്‌ഹോക് അലോട്ട്‌മെന്റ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍.
2016 ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവിലെ അധിക വിഹിതമായി ബി പി എല്‍ വിഭാഗത്തിന് വിതരണം ചെയ്യാനായി 21246 ടണ്‍ അരിയും 8547 ടണ്‍ ഗോതമ്പും എ പി എല്‍ വിഭാഗത്തിന് വിതരണത്തിനായി 46374 ടണ്‍ അരിയും 15147 ടണ്‍ ഗോതമ്പും ആണ് അനുവദിച്ചത്. അഡീഷണല്‍ കേന്ദ്ര വിഹിതം ലഭ്യമായ സാഹചര്യത്തില്‍ റമസാന്‍, ഓണം കാലഘട്ടത്തില്‍ അരിയുടെ വില വര്‍ധന തടഞ്ഞു നിര്‍ത്തുവാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അറിയിച്ചു.

Latest