Connect with us

Kerala

കെ എസ് ഇ ബിക്ക് പുതിയ വെബ്‌സൈറ്റ്

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ഇ ബിയുടെ നവീകരിച്ച വെബ്‌സൈറ്റ് (www.kseb.in) കെ എസ് ഇ ബി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഊര്‍ജ- ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി കോഴിക്കോട് ഐ ടി വിഭാഗം ജീവനക്കാരാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചത്. മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ വെബ്‌സൈറ്റിന്റെ രൂപകല്പന.
ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ വെബ്‌സൈറ്റില്‍ വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതി ബില്‍ ഓണ്‍ലൈനില്‍ കാണുന്നതിനും അത് നെറ്റ്ബാങ്കിംഗ്, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി അടക്കുന്നതിനും കഴിയും. ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ (എഫ് എ ക്യു) നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കെ എസ് ഇ ബിയുടെ വിവിധ പ്രവര്‍ത്തന മേഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest