സരിതയെക്കൊണ്ട് തനിക്കെതിരെ പറയിപ്പിച്ചത് ഗണേഷ്‌കുമാറാണെന്ന് ഷിബു ബേബി ജോണ്‍

Posted on: June 14, 2016 8:35 pm | Last updated: June 15, 2016 at 8:52 am
SHARE

shibu baby johnകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെക്കൊണ്ട് തനിക്കെതിരെ പറയിപ്പിച്ചത് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയാണെന്ന്് മുന്‍ തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കി. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനെ വിശ്വാസമുള്ളത് കൊണ്ടാണ്. തനിക്കെതിരെ സരിതയും ബിജുവും പുറത്ത് പറയുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ഗണേഷ്‌കുമാര്‍ സൂചന നല്‍കിയിരുന്നു. ഗണേഷും സരിതയും തമ്മില്‍ ഏറെകാലമായി വലിയ അടുപ്പമുണ്ടെന്നും ഷിബുബേബിജോണ്‍ പറഞ്ഞു.