Connect with us

Kerala

പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാന്‍ പുതുപ്പാടിയില്‍ എല്‍ ഡി എഫ് കരുനീക്കം ആരംഭിച്ചു

Published

|

Last Updated

താമരശ്ശേരി: ഭരണ സമിതിയില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷമുണ്ടെങ്കില്‍ കൈ വിട്ടുപോയ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാന്‍ പുതുപ്പാടിയില്‍ എല്‍ ഡി എഫ് കരുനീക്കം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി നിലവിലെ പ്രസിഡന്റിനെതിരെ എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 21 അംഗ ഭരണ സമിതിയിലേക്ക് എല്‍ ഡി എഫിലെ 12 പേര്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ് സി വിഭാഗത്തിലെ ആരും തിരഞ്ഞെടുക്കപ്പെടാതിരുന്നതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയത്. മൂന്ന് എസ് സി അംഗങ്ങളുള്ള യു ഡി എഫിന് പ്രസിഡന്റ് സ്ഥാനം ഉറപ്പായതോടെ സീറ്റിനായി മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുകയും പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട യോഗത്തില്‍ നിന്നും 9 അംഗങ്ങളും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കോണ്‍ഗ്രസിലെ അമ്പിക മംഗലത്തിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്.
പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് അംഗങ്ങളും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് അംഗങ്ങളും രണ്ട് ചേരികളിലായി നിലകൊള്ളുത് പുതുപ്പാടിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുുണ്ടൊണ് വിലയിരുത്തപ്പെടുത്. എല്‍ ഡി എഫിന് വിജയ സാധ്യതയുള്ള ഏതെങ്കിലും വാര്‍ഡിലെ അംഗത്തെ രാജിവെപ്പിക്കാനും ഉപ തിരഞ്ഞെടുപ്പിലൂടെ എസ് സി വിഭാഗത്തില്‍നിുള്ളയാളെ ഭരണ സമിതിയില്‍ എത്തിക്കാനുമാണ് എല്‍ ഡി എഫ് ആലോചിക്കുത്. അസം”ി തിരഞ്ഞെടുപ്പിലും പുതുപ്പാടിയില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ നേടാനായത് ഉപ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുമൊണ് എല്‍ ഡി എഫ് നേതൃത്വം വിലയിരുത്തുത്.
പ്രസിഡന്റ് എന്ന നിലയില്‍ കടമ നിര്‍വഹിക്കുന്നില്ലെന്നും അധികാരം ഉപയോഗിച്ച് പഞ്ചായത്ത് വാഹനത്തില്‍ ചുറ്റിത്തിരിയല്‍ മാത്രമാണ് നടക്കുന്നതെുമാണ് എല്‍ ഡി എഫിന്റെ ആരോപണം. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും പ്രസിഡന്റിന്റെ അനാസ്ഥ കാരണം നഷ്ടമാവുന്നുവെന്നും പ്രസിഡന്റിനെ തുടരാന്‍ അനുവധിച്ചാല്‍ ജനവികാരം എല്‍ ഡി എഫിന് എതിരാവുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നുമാണ് എല്‍ ഡി എഫ് നേതൃത്വം പറയുന്നത്. അസംബ്ലി തിരഞ്ഞെടുപ്പിലും പുതുപ്പാടിയില്‍ എല്‍ ഡി എഫ് മേല്‍കൈ നിലനിര്‍ത്തിയതിനാല്‍ വിജയം ഉറപ്പുള്ള വാര്‍ഡിലെ അംഗത്തെ രാജി വെപ്പിച്ച് ഉപ തിരഞ്ഞെടുപ്പിലൂടെ എസ് സി വിഭാഗത്തില്‍നിന്നുള്ളയാളെ ഭരണ സമിതിയിലെത്തിച്ച് പ്രസിഡന്റാക്കാനാണ് എല്‍ ഡി എഫിന്റെ നീക്കം. അവിശ്വാസ പ്രമേയം പാസാവുമെന്നതിനാല്‍ ചര്‍ച്ചക്കെടുക്കും മുമ്പ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചൊഴിയാനും യു ഡി എഫില്‍ ആലോചനയുണ്ട്.

Latest