Connect with us

Gulf

അല്‍ റയ്യാന്‍ സ്റ്റേഡിയം പ്രതിഭയുടെ തെളിവാകുമെന്ന് എല്‍ ആന്‍ഡ് ടി

Published

|

Last Updated

എം വി സതീഷ്

ദോഹ: തങ്ങളുടെ പ്രതിഭയുടെ തെളിവാകും അല്‍ റയ്യാന്‍ സ്റ്റേഡിയമെന്ന് പ്രധാന കരാറുകാരായ ഇന്ത്യന്‍ കമ്പനി ലാഴ്‌സന്‍ ആന്‍ഡ് ടൗബ്രോസ് (എല്‍ ആന്‍ഡ് ടി). സ്റ്റേഡിയം നിക്ഷേപത്തില്‍ എല്‍ ആന്‍ഡ് ടിയുടെ നാഴികക്കല്ല് മാത്രമല്ല ഇന്ത്യയിലും ഖത്വറിലും ഏഷ്യയിലുടനീളവുമുള്ള കമ്പനിയുടെ പൊതുവായ സ്റ്റേഡിയം നിക്ഷേപത്തിന്റെ ഉരകല്ലായി അല്‍ റയ്യാന്‍ മാറുമെന്ന് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബില്‍ഡിംഗ് ആന്‍ഡ് ഫാക്ടറീസ് മേധാവിയുമായ എം വി സതീഷ് പറഞ്ഞു. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
കമ്പനിക്ക് ലഭിച്ച ചരിത്ര നേട്ടമാണ് ഇത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി സുപ്രീം കൗണ്‍സില്‍ ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയെ ഏല്‍പ്പിക്കും. 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നടന്ന മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന്റെ നിര്‍മാണം നിശ്ചിതസമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയ സമീപകാല ചരിത്രവും കമ്പനിക്കുണ്ട്. എസ് സിയുടെ തൊഴിലാളി ക്ഷേമ മാനദണ്ഡങ്ങള്‍ നൂറ് ശതമാനവും പാലിച്ചാണ് നിര്‍മാണം നടക്കുക. തൊഴിലാളിക്ഷേമവുമായി ബന്ധപ്പെട്ട് ആഗോള മാധ്യമങ്ങള്‍ ഖത്വറിനെ ഒറ്റപ്പെടുത്തുകയാണ്. ഇത് ഖത്വറിനോട് ചെയ്യുന്ന അനീതിയാണ്. തൊഴിലാളി മാനദണ്ഡങ്ങളിലും നിലവാരത്തിലും ഖത്വര്‍ ചുരുങ്ങിയവര്‍ഷം കൊണ്ട് തന്നെ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. ഖത്വരി കമ്പനിയായ അല്‍ ബലാഗ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ സംയുക്ത സംരംഭമായാണ് സ്റ്റേഡിയം നിര്‍മാണം.