വൃക്ക സ്വീകരിച്ച യുവാവിന്റെ പിന്നീടുള്ള പെരുമാറ്റം വേദനിപ്പിച്ചുവെന്ന് ലേഖ

Posted on: June 14, 2016 7:58 pm | Last updated: June 14, 2016 at 7:58 pm
SHARE

Lekha_Namboothiri01കോഴിക്കോട്: അപരിചിതനായ യുവാവിന് അവയവം ദാനം ചെയ്ത് മാതൃകയായ ലേഖ എസ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. അപകടത്തില്‍ പരുക്കേറ്റ ലേഖയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നട്ടെല്ലിന് ശാസ്ത്രക്രിയ നടന്നത്. എന്നാല്‍ വൃക്ക സ്വീകരിച്ച യുവാവിന്റെ പിന്നീടുള്ള പെരുമാറ്റം വേദനിപ്പിച്ചുവെന്ന് ലേഖ എസ് നമ്പൂതിരി പറഞ്ഞു.

മാവേലിക്കര സ്വദേശിയായ ലേഖയ്ക്ക് അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റതോടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ നട്ടെല്ലിനുള്ള ശസ്ത്രക്രിയ വിജയകരമായി. നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ളവരുടെ സഹായങ്ങളാണ് ലേഖയ്ക്ക് ചികിത്സക്ക് തുണയായത്. സമൂഹ മാധ്യമങ്ങളിലൂടെ അസുഖം അറിഞ്ഞവര്‍ ലേഖയ്ക്ക് കൈത്താങ്ങായി. 2012ലാണ് ലേഖ അപരിചതനായ പട്ടാമ്പി സ്വദേശിക്ക് വൃക്ക ദാനം നല്‍കിയത്. എന്നാല്‍ വൃക്ക സ്വീകരിച്ചതിന് ശേഷമുള്ള യുവാവിന്റെ പെരുമാറ്റം ലേഖയെ ഏറെ വേദനിപ്പിച്ചു. വിവാദങ്ങള്‍ തന്നെ തളര്‍ത്തില്ലെന്നും ചികിത്സക്ക് പണം നല്‍കിയ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ലേഖ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here