Connect with us

Gulf

ലബോറട്ടറി നെറ്റ്‌വര്‍ക്കിന് ഹമദിന് രാജ്യാന്തര അംഗീകാരം

Published

|

Last Updated

ഡോ. ഹനാന്‍ അല്‍ കുവാരിക്കൊപ്പം അക്രഡിറ്റേഷന്‍
പ്രതിനിധികള്‍

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ലബോറട്ടറി നെറ്റര്‍ വര്‍ക്കിന് രാജ്യാന്തര അക്രഡിറ്റേഷന്‍. അക്കാദമിക് മെഡിക്കല്‍ സെന്ററിന് ജോയിന്‍ കമ്മീഷന്‍ ഇന്റര്‍നാഷനലിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതിനു പിറേകയാണ് മറ്റൊരു രാജ്യാന്തര അംഗീകാരം കൂടി ഈ വര്‍ഷം തന്നെ ഹമദിനെ തേടിയെത്തുന്നത്.
അമേരിക്കന്‍ പാത്തോളജിസ്റ്റ് കോളജില്‍ നിന്നുള്ള പരിശോധകരാണ് അക്രഡിറ്റേഷന്‍ വിസിറ്റ് നടത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി വിഭാഗം പരിശോധിച്ചത്. 2014 അക്രഡിറ്രേഷന്‍ ലഭിച്ച ലബോറട്ടറി നെറ്റ് വര്‍ക്കിന്റെ റീ അക്രഡിറ്റേഷന്‍ നടപടികളാണ് പൂര്‍ത്തിയായത്.
ഖത്വര്‍ ആരോഗ്യ സേവന രംഗത്ത് പുലര്‍ത്തുന്ന മികവിന്റെ മറ്റൊരു ഉദാഹരണമാണ് അംഗീകാരമെന്ന് ഹമദ് മാനേജിംഗ് ഡയറക്ടര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.
ലോകത്തെ അമ്പതു രാജ്യങ്ങളിലായി 7,600 ലബോറട്ടറികള്‍ക്ക് അംഗീകാരം നല്‍ല്‍കിയ രാജ്യാന്തര സ്ഥാപനമാണ് അമേരിക്കന്‍ പാത്തോളജിസ്റ്റ് കോളജ്. പ്രവര്‍ത്തനത്തിലെ ഉന്നത നിലവരാരവും സാങ്കേതിക മികവും വേഗതയമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവര്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. ജീവനക്കാരുടെ യോഗ്യത, സുരക്ഷാ സംവിധാനങ്ങള്‍, മാനേജ്‌മെന്റ് എന്നിവയും വിലയിരുത്തും. ഖത്വറിലെ ആദ്യത്തെ സംയോജിത ലബോറട്ടറി ശൃംഖലയാണ് ഹമദിലേത്.

Latest