ചെറുകിട വ്യവസായങ്ങള്‍ക്ക് റേറ്റിംഗ് വരുന്നു

Posted on: June 14, 2016 7:52 pm | Last updated: June 14, 2016 at 7:52 pm
SHARE

factoryദോഹ: രാജ്യത്തെ ചെറികിട, മധ്യനിര വ്യവസായ സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് ആന്‍ഡ് അക്രഡിറ്റേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നതിന് ഖത്വര്‍ ഡവലപ്‌മെന്റ് ബേങ്ക് പദ്ധതി തയാറാക്കി. സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സരം ഉയര്‍ത്തുന്നതിനും കരാറുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി. ക്യു ഡി ബി അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളുടെ നിലവാരത്തിലും ആധികാരികതയിലും പ്രധാനമായി മാറും.
ചെറികിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍ സുപ്രധാനമായ ചുവടുവെപ്പായിരിക്കും റേറ്റിംഗ് എന്ന് ക്യു ഡി ബി അഡൈ്വസറി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹമദ് അല്‍ കുബൈസി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കുകയും ദേശീയ ദര്‍ശനരേഖ 2030 നേടിയെടുക്കുക എന്ന ആശയത്തില്‍ വൈവിധ്യവത്കരണത്തില്‍ പങ്കു ചേരുകയും ചെയ്യുന്ന ചെറുകിയ സംരംഭങ്ങളെ മികവില്‍ മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെന്‍ഡര്‍ നിയമം അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കുന്നതിന് സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് എസ് എം ഇ റേറ്റിംഗ് ആന്‍ഡ് അക്രഡിറ്റേഷന്‍ (എസ് ആര്‍ എ) കൊണ്ടു വരുന്നത്. വിതരണ ശൃംഖലകള്‍ പ്രാദേശികവതകരിക്കുന്നതിനും നടപടികളുണ്ട്. ടെന്‍ഡര്‍ ബോണ്ടില്‍ ഇളവു ലഭിക്കുന്നതിനും രാജ്യത്തെ സുസ്ഥിരമായ വ്യാവസായിക വികസനത്തിനും ചെറുകിട, മധ്യനിര സംരംഭങ്ങളുടെ മികവ് ഉയര്‍ത്തേണ്ടതുണ്ട്. വിവരാധിഷ്ഠിത സാമ്പത്തിക മേഖലിയിലൂടെയാണ് വിഷന്‍ 2030 നേടിയെടുക്കാന്‍ കഴിയുകയെന്നും ക്യു ഡി ബി വൃത്തങ്ങള്‍ പറയുന്നു.
അക്രഡിറ്റേഷനിലൂടെ ചെറുകിട സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ്, അര്‍ധ ഗവണ്‍മെന്റ്, സ്വകാര്യ ബിസിനസ് രംഗങ്ങളില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിന് ഉദ്ദേശിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തരമായ കുറവുകള്‍ മനസ്സിലാക്കുന്നതിനും മാറ്റം വരുത്തുകയും പുരോഗതി കൊണ്ടുവരികയും ചെയ്യേണ്ട മേഖലകള്‍ സംബന്ധിച്ച് അറിയുന്നതിനും റേറ്റിംഗ് വഴിയൊരുക്കും. അക്രഡിറ്റേഷന്‍ നടപടിക്രമങ്ങള്‍ തന്നെ സംരംഭകര്‍ക്ക് മികച്ച പാഠനങ്ങള്‍ നല്‍കും. ഇത്തരമൊരു പ്രോഗ്രാം അവതരിപ്പിക്കുന്നതില്‍ അതീവ സന്തോഷവും താത്പര്യവുമുണ്ടെന്ന് ക്യു ഡി ബി വൃത്തങ്ങള്‍ പ്രത്കരിച്ചു. എസ് എം ഇ അക്രഡിറ്റേഷന്‍ ഒരു സ്വതന്ത്രമായ തേര്‍ഡ് പാര്‍ട്ടി സര്‍ട്ടിഫിക്കേഷന്‍ ആയിരിക്കും. വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷമായിരിക്കും റേറ്റിംഗ്. ബിസിനസ് മോഡല്‍, മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രി, ഫിനാന്‍സ് തുടങ്ങിയ രംഗങ്ങളെല്ലാം ആഴത്തില്‍ മനസ്സിലാക്കും. കരാര്‍ നേടുന്നതിലെ ബിസിനസ്സ് നടത്തുന്നതിലെ മികവാണ് പ്രത്യേക പരിശോധനക്കു വിധേയമാക്കുക. പോരായ്മകളും ആവശ്യമുള്ള മാറ്റങ്ങളും സ്ഥാപനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here