Connect with us

National

മദ്യ വ്യവസായി വിജയ്മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മദ്യരാജാവും മുന്‍ രാജ്യസഭാ എംപിയുമായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. കേസുമായി ബന്ധപ്പെട്ട് മല്യക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് മല്യക്കെതിരായ നടപടി.

മല്യയ്‌ക്കെതിരേ നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്. കൂടാതെ കള്ളപ്പണം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ അറസ്റ്റ് വാറന്റും മല്യയ്‌ക്കെതിരെയുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍നിന്ന് 9,400 കോടിയോളം രൂപ വായ്പയെടുശേഷം തിരിച്ചടയ്ക്കാതെ മല്യ മാര്‍ച്ചില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്കു കടക്കുകയായിരുന്നു. വിജയ് മല്യയെ മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നെങ്കിലും ബ്രിട്ടന്‍ ഇത് പരിഗണിച്ചില്ല.

Latest