Connect with us

International

ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published

|

Last Updated

റോം: ഇസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായാണ് വിവരം. ഇസിലിന് ശക്തമായ സാന്നിധ്യമുള്ള സിറിയയിലെ റഖ്വ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. അറബിക് ന്യൂസ് ഏജന്‍സിയായ അല്‍ അമാഖാണ് അബൂബക്കറിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ യുഎസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

റമദാന്‍ മാസത്തിലെ അഞ്ചാം ദിനമായ ഞായറാഴ്ചയാണ് ബാഗ്ദാദിയുടെ മരണം സംഭവിച്ചിരിക്കുന്നത്. മൊസൂളില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി ഇറാഖ് ടെലിവിഷന്‍ ചാനല്‍ അല്‍സുമേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി രഹസ്യവിവരം കിട്ടിയിരുന്നതായി യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 25 മില്യണ്‍ യുഎസ് ഡോളാറാണ് ബാഗ്ദാദിയുടെ തലയ്ക്ക് യുഎസ് വിലയിട്ടിരിക്കുന്നത്.