നിലമ്പൂരില്‍ നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചു മൂടി

Posted on: June 14, 2016 1:53 pm | Last updated: June 14, 2016 at 1:53 pm

മലപ്പുറം: നിലമ്പൂര്‍ വാളംതോടില്‍ 13 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 30നു പ്രസവിച്ച പെണ്‍കുഞ്ഞിനെ ഈ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. തുടര്‍ന്നു കുഴിച്ചിടുകയായിരുന്നു. തിങ്കളാഴ്ച ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.നിലമ്പൂര്‍ സിഐ ടി.സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.