അഞ്ജു നല്‍കിയ കത്തില്‍ ആരോപണം ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാക്കണം: ബോബി അലോഷ്യസ്

Posted on: June 14, 2016 7:39 am | Last updated: June 14, 2016 at 10:40 am
SHARE

bobbyതിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് കായികമന്ത്രിക്ക് നല്‍കിയ തുറന്ന കത്തില്‍ വിദേശ പരിശീലനം സംബന്ധിച്ച ആരോപണം ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍ അത്‌ലറ്റ് ബോബി അലോഷ്യസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബോബി അലോഷ്യസ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

വിദേശപരിശീനത്തിന് പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്ന പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമര്‍ശം തന്നെ ഉദ്ദേശിച്ചാണോ എന്നാണ് ബോബി അലോഷ്യസ് ചോദിക്കുന്നത്. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കണമെന്നും ബോബി പറയുന്നു.
തന്നെ ഉദ്ദേശിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് അഞ്ജു പറഞ്ഞാല്‍ മാനനഷ്ടക്കേസ് നല്‍കും. അല്ലെങ്കില്‍ തന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
അഴിമതിയുടെ പുകമറയില്‍ ഒരു നിമിഷം പോലും നില്‍ക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്‍ഥനയെന്നും ബോബി അലോഷ്യസ് പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here