Kerala
മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു
പത്തനംതിട്ട: മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിനിയാണ്. തിങ്കളാഴ്ച രാത്രി ചുങ്കപ്പാറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ ചീഫ് കോപ്പി എഡിറ്ററായിരുന്നു. ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍, ടിവി ന്യൂ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അതേസമയം മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
---- facebook comment plugin here -----