കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവ് കോടതിയില്‍ ഹാജരായി

Posted on: June 14, 2016 5:08 am | Last updated: June 14, 2016 at 1:09 am
SHARE

പാട്‌ന: കാലിത്തീറ്റ അഴിമതി കേസില്‍ ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ സി ബി ഐ കോടതിക്ക് മുന്നില്‍ ഹാജരായി. ദുംക ട്രഷറിയില്‍ നിന്ന് 3.31 കോടി അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ സി ബി ഐ കോടതി വിളിപ്പിച്ചത്. ഇതേ കേസില്‍ വിചാരണ നേരിടുന്ന 38 പേരെ ഈ മാസം രണ്ടിന് കോടതി വിളിപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഞായറാഴ്ച വൈകീട്ട് തന്നെ അദ്ദേഹം പാട്‌നയില്‍ നിന്ന് റാഞ്ചിയിലെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ മുഖ്യപ്രതിയായ ലാലു പ്രസാദ് യാദവിന് 2013 ല്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. ജയിലിലായ അദ്ദേഹം പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here