Connect with us

National

ജയലളിത, സല്‍മാന്‍ കേസുകള്‍ നീതിന്യായ വിഭാഗത്തിന് ദുഷ്‌പേരുണ്ടാക്കി'

Published

|

Last Updated

ഹൈദരാബാദ്: ജയലളിതയുടെയും സല്‍മാന്‍ ഖാന്റെയും കേസുകള്‍ കൈകാര്യം ചെയ്തതിലൂടെ നീതിന്യായ വിഭാഗത്തിന് ദുഷ്‌പേര് ഉണ്ടായെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി എന്‍ സന്തോഷ് ഹെഗ്‌ഡെ. പണമുള്ളവനും ശക്തനും എളുപ്പത്തില്‍ ജാമ്യം ലഭിക്കുമെന്ന തെറ്റായ സന്ദേശമാണ് ഈ കേസുകള്‍ കൈകാര്യം ചെയ്തതിലൂടെ ഉണ്ടായിട്ടുള്ളത്.
തനിക്കെതിരെ കുറ്റം ചുമത്തിയപ്പോള്‍ ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് സുപ്രീം കോടതി ദിവസങ്ങള്‍ക്കകം ജാമ്യം അനുവദിച്ചെന്ന് മാത്രമല്ല, കേസുകള്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദേശം ഹൈക്കോടതിക്ക് നല്‍കുകയും ചെയ്തു. സല്‍മാന്‍ ഖാനെതിരെ കുറ്റം ചുമത്തിയപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് ഹൈക്കോതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ കോടതി രണ്ട് മാസമേ ഏടുത്തുള്ളൂ. ഇതേ സാഹചര്യത്തില്‍ രാജ്യത്ത് നൂറുകണക്കിന് ആളുകള്‍ ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നുണ്ട്. അവരുടെ ജാമ്യ ഹരജി പരിഗണിക്കാന്‍ നാലും അഞ്ചും വര്‍ഷമാണ് എടുക്കുന്നതെന്നും സന്തോഷ് ഹെഗ്‌ഡെ വിമര്‍ശിച്ചു.