ഒബാമ രാജിവെക്കണം: ട്രംപ്‌

Posted on: June 14, 2016 5:03 am | Last updated: June 14, 2016 at 1:03 am
SHARE

വാഷിംഗ്ടണ്‍: ഓര്‍ലാന്‍ഡോ ആക്രമണ പശ്ചാത്തലത്തില്‍ അവസരം മുതലെടുത്ത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. റാഡിക്കല്‍ ഇസ്‌ലാമിക് ഭീകരവാദം എന്ന പദം പ്രയോഗിക്കാന്‍ മടികാണിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രാജിവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അവസാനം പ്രസിഡന്റ് ഒബാമ റാഡിക്കല്‍ ഇസ്‌ലാമിക് ഭീകരവാദം എന്ന് പ്രയോഗിക്കുമോ? ഇത് പ്രയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ അദ്ദേഹം രാജിവെക്കണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഈ പ്രയോഗം നടത്താന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനും മുന്നോട്ടുവരണം. അല്ലെങ്കില്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് അവര്‍ പിന്‍മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നേരത്തെയും ട്രംപ് ഒബാമക്കെതിരെ ഇതിന്റെ പേരില്‍ വിമര്‍ശമുന്നയിച്ചിരുന്നു. അതേസമയം, വെടിവെക്കുന്നതിനിടെ അക്രമി ദൈവ നാമം ഉച്ചരിച്ചുവെന്ന ട്രംപിന്റെ വാദം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വര്‍വഗാനുരാഗികളുടെ പരേഡ് നടക്കുന്നതിനിടെ മറ്റൊരാളെ ആയുധവുമായി പിടികൂടിയതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് ഓര്‍ലാന്‍ഡോ വെടിവെപ്പുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here