പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എയുടെ ശകാരം: പ്രതികരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടെന്ന് എം എല്‍ എ

Posted on: June 14, 2016 12:58 am | Last updated: June 14, 2016 at 12:58 am
SHARE

pk sasiചെര്‍പ്പുളശേരി: നെല്ലായിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഷൊര്‍ണൂര്‍ എം എല്‍ എയുടെ പരസ്യ ശകാരം. ആര്‍ എസ് എസിന് കൂട്ടുനില്‍ക്കുകയാണ് പോലീസ് എന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥരെ എം എല്‍ എ ശകാരിച്ചത്.
നെല്ലായി എഴുവന്തലയില്‍ ആര്‍ എസ് എസ് സിപി ഐ എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു എം എല്‍ എയുടെ പരസ്യശാസന.
ശുദ്ധ തെമ്മാടിത്തരം കാണിച്ച് കാക്കിയിട്ടു വന്നു നില്‍ക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി എസ ്‌ഐയോടും സിഐയോടും പികെ ശശി പറയുന്നുണ്ട്. കാക്കി വേണമെന്നൊന്നുമില്ല, തങ്ങള്‍ അവരെ ശരിയാക്കിക്കൊള്ളാമെന്ന് പികെ ശശി വീഡിയോ ദൃശ്യത്തില്‍ പറയുന്നു. അതേസമയം, ജനപ്രതിനിധി എന്ന രീതിയില്‍ ജനങ്ങളുടെ പക്ഷത്ത് നിന്നാണ് താന്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പോലീസുകാരനോടും അപമര്യാദയായി പെരുമാറിയിട്ടില്ല. സി പി എം പ്രവര്‍ത്തകരും നാട്ടുകാരും ആക്രമിക്കപ്പെട്ടപ്പോള്‍ വന്ന പ്രതികരണമാണതെന്നും അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.