Connect with us

Kerala

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; 201,271 വിദ്യാര്‍ഥികള്‍ ഇടം നേടി

Published

|

Last Updated

മലപ്പുറം: ഇന്നലെ പ്രസിദ്ധീകരിച്ച പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ 201271 വിദ്യാര്‍ഥികള്‍ ഇടംപിടിച്ചു. 40105 ഒഴിവുകളാണ് ഇനി ആകെയുള്ളത്. ഈമാസം 20ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യതാ ലിസ്റ്റാണ് ട്രയല്‍ അലോട്ട്‌മെന്റിലുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 26970 പേര്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആകെയുള്ള 33248 സീറ്റുകളിലേക്ക് 79200 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് അപേക്ഷ നല്‍കിയിട്ടുള്ളത്.
6278 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. കോഴിക്കോട് ജില്ലയില്‍ 18668 പേര്‍ ട്രയല്‍ ലിസ്റ്റിലുണ്ട്. 22790 സീറ്റുകാണ് ആകെയുള്ളത്. 4122 സീറ്റുകള്‍ കൂടി ഒഴിവുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് ഇടം പിടിച്ചവരുടെയും ഒഴിവുകളുടെയും എണ്ണം ക്രമത്തില്‍: തിരുവനന്തപുരം (17938, 2673), കൊല്ലം (15531, 2515), പത്തനംതിട്ട (8270, 1603), ആലപ്പുഴ (11478, 2340), ഇടുക്കി (6574, 1251), എറണാകുളം (17230, 2779), തൃശൂര്‍ ( 18076, 3180), പാലക്കാട് (16926, 3060), വയനാട് (5679, 917), കണ്ണൂര്‍ (16181, 4883), കാസര്‍കോട് (201271, 40105). അപേക്ഷകളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താനുള്ള അവസരവുമുണ്ട്. നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാനും അവസരമുണ്ട്. ജാതി സംവരണ വിവരങ്ങള്‍, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, താമസിക്കുന്ന പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ പരിശോധിച്ച് മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്താവുന്നതാണ്. ഇത്തരം വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പ്രവേശനം നിഷേധിക്കപ്പെടും.
തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ നേരത്തെ അപേക്ഷ നല്‍കിയ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. പുനര്‍ മൂല്യ നിര്‍ണയത്തില്‍ ലഭിച്ച മാര്‍ക്കുകളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. വരെap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.