Connect with us

National

ഇരട്ട പദവി: 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇരട്ടി പദവി വഹിച്ച വിഷയത്തില്‍ ഡല്‍ഹി നിയമസഭയില്‍നിന്ന് 21 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും. എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളിയതോടെയാണ് എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് ഏറെക്കുറെ ഉറപ്പായത്. അയോഗ്യതയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ആറു മാസത്തിനുള്ളില്‍ 21 നിയമസഭാ മണ്ഡലങ്ങളിലേക്കു ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കും.
2015 മാര്‍ച്ചിലാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിക്കുന്നത്. ഈ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും എം.എല്‍.എമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം നല്‍കാനുള്ള അവസാന തീയതി 2016 മെയ് പത്തിന് അവസാനിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകനാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കിയത്.