തിരുവനന്തപുരത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയ ആക്രമണം

Posted on: June 13, 2016 6:28 pm | Last updated: June 13, 2016 at 6:28 pm

blade mafiaതിരുവനന്തപുരം : കല്ലമ്പലത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയ ആക്രമണം.വെട്ടുകാട് സ്വദേശി കുളമുട്ടം സോണി ലാന്റില്‍ സോളമന്‍, ഭാര്യ ലില്ലി എന്നിവര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ വീട്ടില്‍നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പലിശക്ക് വാങ്ങിയ പണത്തിന്റെ തിരിച്ചടവ് ഒരുമാസം മുടങ്ങിയിതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ബലമായി ഇറക്കി വിടുകായായിരുന്നെന്നാണ് സോളമന്റെ പരാതി. സോളമന്‍ 12 ലക്ഷം രൂപ സ്വകാര്യ വ്യക്തിയില്‍നിന്നു വായ്പയെടുത്തിരുന്നു. വീട് ഈട് നല്‍കിയാണ് പണം വാങ്ങിയത്. മാസം 35,000 രൂപ വീതം രണ്ട് തവണയായി 70,000 രൂപ തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ഒഴിപ്പിക്കുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് അക്രമം അഴിച്ചുവിട്ടതെന്ന് പരാതിയില്‍ പറയുന്നു. പണം ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന ഇടപാടുകാരുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.