ഉഥംപൂരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

Posted on: June 13, 2016 5:58 pm | Last updated: June 13, 2016 at 8:15 pm
SHARE

crpfന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉഥംപൂരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. ക്യാംപിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. മൂന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.
സ്ഥലത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം കൂടുതല്‍ സുരക്ഷാ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിആര്‍പിഎഫ്‌പൊലീസ് സംയുക്തസേനയുടെ ബസിനുനേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സിആര്‍പിഎഫ് പൊലീസ് സംയുക്തസേന ഒരു ബസ് പരിശോധിക്കുമ്പോഴാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here