ദുബൈയില്‍ പെട്രോള്‍ പമ്പുകളില്‍ വി ഐ പി ടാഗിനൊപ്പം 100 ദിര്‍ഹമിന്റെ ഇന്ധനം സൗജന്യം

Posted on: June 13, 2016 5:48 pm | Last updated: June 13, 2016 at 5:48 pm

vip tagദുബൈ: ഇനോക്, എപ്‌കോ പമ്പുകളില്‍ നിന്നും വി ഐ പി ടാഗുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 ദിര്‍ഹമിന്റെ ഇന്ധനം സൗജന്യം. 250 ദിര്‍ഹമാണ് വി ഐ പി ടാഗിന്റെ വില. സാലിക് ടാഗിനോട് സമാനമായി വാഹനങ്ങളുടെ മുന്‍ഭാഗത്തെ ഗ്ലാസുകളില്‍ പതിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പണമോ, ഫ്യുവല്‍ കാര്‍ഡുകളോ മറ്റു റസീപ്റ്റുകളോ കൂടാതെ പേപ്പര്‍ലെസ് പെയ്‌മെന്റ് സിസ്റ്റമായി ഇത് ഉപയോഗിക്കപ്പെടും. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് എപ്‌കോ, ഇനോക് പമ്പുകള്‍ സംയുക്തമായി ഹൈ-ടെക് വയര്‍ലെസ് പെയ്‌മെന്റ് സംവിധാനത്തോടെയുള്ള വി ഐ പി ടാഗുകള്‍ പുറത്തിറക്കിയത്. തങ്ങളുടെ ഉപഭോക്തൃ സമൂഹത്തനിടയില്‍ വി ഐ പി ടാഗുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുവേണ്ടിയാണ് 100 ദിര്‍ഹം വിലയുള്ള സൗജന്യ ഇന്ധനം ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.