യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ 47 ലക്ഷം വിദേശ തൊഴിലാളികള്‍

Posted on: June 13, 2016 5:41 pm | Last updated: June 13, 2016 at 5:41 pm
SHARE

labours gulfഅബുദാബി: യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ 47 ലക്ഷം വിദേശ തൊഴിലാളികള്‍ തൊഴിലെടുക്കുന്നതായി യു എ ഇ ഏഷ്യന്‍-ഫസഫിക് രാജ്യങ്ങളിലെ അന്താരാഷ്ട്ര ലേബര്‍ കോണ്‍ഫറന്‍സില്‍ ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റീസേഷന്‍ അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാശിദ് ബിന്‍ ദീമാസ് വ്യക്തമാക്കി.

രാജ്യത്തിന്റെ വികസന മേഖല കെട്ടിപ്പടുക്കുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിക്കുന്നു. റെമിറ്റന്‍സ് ഫണ്ട് ഓരോ വര്‍ഷവും ശതകോടിക്കണക്കിന് ഡോളര്‍ നാട്ടിലേക്ക് അയച്ച് വിദേശതൊഴില്‍ ശക്തി അവരുടെ രാജ്യത്തിന്റെ സമ്പദ് വളര്‍ച്ച സമ്മാനിക്കുന്നു.
അവരുടെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. യു എ ഇ സുസ്ഥിര വികസനത്തിന് വിവേചനമില്ലാതെ മാന്യമായ പ്രവൃത്തികളാണ് വിദേശികള്‍ക്ക് നല്‍കുന്നത്. മാന്യമായ പ്രവൃത്തികള്‍ക്ക് ഗ്യാരണ്ടി ഉയര്‍ത്തുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സന്തുലനവും ഫലഭൂയിഷ്ടമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് ദേശീയ നിയമനിര്‍മാണം വികസിപ്പിച്ചെടുത്തു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പരസ്പര സുതാര്യതയും അടിസ്ഥാനമാക്കി ബിന്‍ ദീമാസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here