ഉഡ്താ പഞ്ചാബ്: ഒരു രംഗം മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി

Posted on: June 13, 2016 4:45 pm | Last updated: June 13, 2016 at 4:46 pm
SHARE

udta punjabമുംബൈ: വിവാദ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് അനുകൂല കോടതി വിധി. ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. രണ്ട് ദിവസത്തിനകം പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ചിത്രത്തിലെ ഒരു രംഗം മാത്രം ഒഴിവാക്കി എ സര്‍ട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്യുന്നതിനാണ് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയത്. 89 രംഗങ്ങള്‍ നീക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.’ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചത്. അഭിഷേക് ചൗബേയാണ് ചിത്രത്തിന്റെ സംവിധായകന്‍

പഞ്ചാബിനെ വിമര്‍ശിക്കുന്ന സീനുകള്‍ കട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ
ചിത്രത്തില്‍ ഇന്ത്യയുടെ പരമാധികാരത്തേയോ അന്തസത്തയേയോ ചോദ്യം ചെയ്യുന്ന യാതൊന്നും ഇല്ലെന്നും കോടതി നേരത്തെ വാദം കേള്‍ക്കവെ നിരീക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലം പഞ്ചാബ് തന്നെയാണെന്ന് വ്യക്തമാണ്. അതില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. എന്നാല്‍ ഇത് വളരെ ക്രിയാത്മകമായ ഉദ്യമമാണെന്നും അധിക്ഷേപാര്‍ഹമായ രീതിയില്‍ യാതൊന്നും ചിത്രത്തില്‍ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here