Connect with us

Kannur

കണ്ണൂര്‍ കോര്‍പറേഷന്‍: അവിശ്വാസത്തിന് മുമ്പേ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കെ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ചു. കോര്‍പറേഷന്‍ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സമീറിനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് സമീര്‍ രാജിവെച്ചത്.

കോര്‍പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍സ്ഥാനം നല്‍കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത രാഗേഷ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് സമീര്‍ ഡെപ്യൂട്ടി മേയറായത്. എന്നാല്‍ പിന്നീട് അഴീക്കോട് മണ്ഡലത്തില്‍ വിമതനായി മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയതോടെയാണ് അവിശ്വാസപ്രമേയത്തിന് സാധ്യത തെളിഞ്ഞത്.

---- facebook comment plugin here -----

Latest