Connect with us

National

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വെള്ളിയാഴ്ച്ച വിധി പറയും

Published

|

Last Updated

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് പ്രത്യേക കോടതി ജൂണ്‍ 17 വെള്ളിയാഴ്ച്ച വിധി പറയും. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികള്‍ക്കുള്ള ശിക്ഷയാണ് കോടതി വെള്ളിയാഴ്ച്ച വിധിക്കുക. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച വാദം വെള്ളിയാഴ്ച്ച അവസാനിക്കും. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ തെറ്റ് തിരുത്താനുള്ള അവസരം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിലപാട് പ്രോസിക്യൂട്ടര്‍ ആര്‍സി കോടേകര്‍ വെള്ളിയാഴ്ച്ച കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം കോടതി ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ എന്ത് വിധത്തിലുള്ള നഷ്ടപരിഹാരം നല്‍കാനാവുമെന്ന് പഠിച്ച ശേഷം അറിയിക്കാമെന്നായിരുന്നു പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

Latest