മട്ടണ്‍ ബീഫായത് യുപി തിരഞ്ഞെടുപ്പായതിനാലെന്‍ കന്‍ഹയ്യ

Posted on: June 13, 2016 11:44 am | Last updated: June 13, 2016 at 11:44 am
SHARE

kanhayya kumarതൃശൂര്‍: അഖ്‌ലാഖിന്റെ വീട്ടിലെ മട്ടന്‍ ബീഫായത് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍. ജെഎന്‍യു സംഭവത്തിലെ വ്യാജവീഡിയോ ദൃശ്യങ്ങള്‍ ഒറിജിനലായതും ഇതിന്റെ ഭാഗമാണെന്ന് കന്‍ഹയ്യ പറഞ്ഞു. തൃശൂരില്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനെത്തിയ കന്‍ഹയ്യ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വിദേശയാത്രക്കും ആയുധം വാങ്ങാനും മാത്രമേ പ്രധാനമന്ത്രി മോദിക്ക് പണമുള്ളൂ. മോദി എപ്പോഴും ഫ്‌ളൈറ്റ് മോഡിലാണ്. നാടിന്റെ വികസനത്തിന് പ്രധാനമന്ത്രി പണമില്ല. വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഇവിടെ പണമില്ല. സമൂഹത്തിനായി പോരാടുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും കന്‍ഹയ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here