പ്ലസ്‌വണ്‍ പ്രവേശം: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: June 13, 2016 10:43 am | Last updated: June 13, 2016 at 8:08 pm
SHARE

plus-one1കോഴിക്കോട്: 2016ലെ പ്ലസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 14 വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാം. വെബ്‌സൈറ്റ്: http://www.hscap.kerala.gov.in/hscap_results/ , http://www.hscap.kerala.gov.in/hscap_cms/frame.html

എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ നിശ്ചിത മാതൃകയിലുള്ള തിരുത്തല്‍ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂണ്‍ 14ന് വൈകീട്ട് നാലു മണിക്ക് മുമ്പായി സ്‌കൂളില്‍ സമര്‍പ്പിക്കണം. വിദ്യാര്‍ഥിയുടെ അപേക്ഷ നമ്പര്‍, പേര്, എസ്എസ്എല്‍സി രജിസ്റ്റര്‍ നമ്പര്‍, വിദ്യാര്‍ഥിയുടെ ഒപ്പ്, രക്ഷകര്‍ത്താവിന്റെ ഒപ്പ്, തിരുത്തേണ്ട വിവരങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിച്ച ശേഷം രസീത് വാങ്ങണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here