ഓര്‍ലാന്‍ഡോ വെടിവെപ്പ്: ഉത്തരവാദിത്തം ഇസില്‍ ഏറ്റെടുത്തു

Posted on: June 13, 2016 9:17 am | Last updated: June 13, 2016 at 8:26 pm

umar matheenവാഷിംഗ്ടണ്‍: ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവെപ്പിന് പിന്നില്‍ തങ്ങളാണെന്ന് ഇസില്‍. ആക്രമണം നടത്തിയ ഉമര്‍ മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്നും ഇസില്‍ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇസില്‍ അവകാശവാദം എഫ്ബിഐ തള്ളി. ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു.

ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വെടിവെപ്പുണ്ടായത്. ഈ സമയം ക്ലബില്‍ 300ല്‍ അധികം ആളുകളുണ്ടായിരുന്നു. ആളുകളെ ബന്ധിയാക്കി അക്രമി ക്ലബിനുള്ളില്‍ തുടരുകയായിരുന്നു. തുടര്‍ന്ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിയായ ഉമര്‍ മതീന്‍ കൊല്ലപ്പെട്ടു.