പെറുവിനോട് തോറ്റു: കോപ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ പുറത്ത്

Posted on: June 13, 2016 8:35 am | Last updated: June 13, 2016 at 1:20 pm

brazilമസാചുസൈറ്റ്‌സ്: കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീല്‍ പുറത്തായി. പെറുവിന്റെ താരം കൈകൊണ്ട് തട്ടിയിട്ട പന്താണ് ഗോളായത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ റൗള്‍ റ്യുയിഡാസ് ആണ് പെറുവിന്റെ ഗോള്‍ നേടിയത്. കളിയുടെ മുഴുവന്‍ സമയവും ബ്രസീലിനായിരുന്നു ആധിപത്യം. പക്ഷെ റഫറിമാരുടെ കനിവില്‍ പെറു ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി.

1985ന് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാണ് പെറു ബ്രസീലിനെതിരെ കോപയില്‍ ഒരു ജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ ജര്‍മനിയോടേറ്റ പരാജയത്തിന് ശേഷം ബ്രസീല്‍ ഫുട്‌ബോളിനേറ്റ കനത്ത ആഘാതമാണ് കോപയിലെ പുറത്താവല്‍